Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Gnos And Ignas

Palakkad

പ​രാ​തി​ക​ളു​ടെ കെട്ടഴിച്ച് നാട്ടുകാർ - ക്വാ​റി മാ​ഫി​യ​യു​ടെ പ​ഠ​ന റി​പ്പോ​ർ​ട്ട് നി​ഷ്പ്ര​ഭ​മാ​ക്കി ഇ​ഗ്നോ​സും ഇ​ഗ്‌​നാ​സും

മം​ഗ​ലം​ഡാം: ക്വാ​റി മാ​ഫി​യ​യു​ടെ പ​രി​സ്ഥി​തി ആ​ഘാ​ത പ​ഠ​ന റി​പ്പോ​ർ​ട്ട് നി​ഷ്പ്ര​ഭ​മാ​ക്കി ഇ​ര​ട്ട സ​ഹോ​ദ​ര​ങ്ങ​ളാ​യ യു​വാ​ക്ക​ളു​ടെ ക​ണ്ടെ​ത്ത​ലു​ക​ൾ കൈ​യ​ടി​ക​ളു​ടെ പ്ര​ക​മ്പ​ന​ങ്ങ​ളാ​യി. കാ​ക്ക​ഞ്ചേ​രി​യി​ലെ ചി​റ​ങ്ങ​ര എ​ൽ​ദോ​സി​ന്‍റെ മ​ക്ക​ളാ​യ ഇ​ഗ്നോ​സും ഇ​ഗ്നാ​സു​മാ​ണ് ക്വാ​റി​മാ​ഫി​യ​ക്ക് അ​നു​കൂ​ല​മാ​യ പ​രി​സ്ഥി​തി ആ​ഘാ​ത പ​ഠ​ന​ത്തി​ന്‍റെ ക​ള്ള​ക്ക​ളി​ക​ൾ പു​റ​ത്തു​കൊ​ണ്ടു​വ​ന്ന​ത്.

നീ​തി​പു​ര​ത്തെ നി​ർ​ദി​ഷ്ട ക​രി​ങ്ക​ൽ​ക്വാ​റി സം​ബ​ന്ധി​ച്ച് പൊ​തു​ജ​ന​ങ്ങ​ളു​ടെ പ​രാ​തി​ക​ളും ആ​ശ​ങ്ക​ക​ളും അ​റി​യി​ക്കു​ന്ന​തി​നാ​യി ഇ​ന്ന​ലെ മം​ഗ​ലം​ഡാ​മി​ൽ ന​ട​ത്തി​യ പൊ​തു​തെ​ളി​വെ​ടു​പ്പി​ലാ​ണ് ഈ ​സ​ഹോ​ദ​ര​ങ്ങ​ളു​ടെ പ​ഠ​ന മി​ക​വു​ക​ളും പു​തി​യ സാ​ങ്കേ​തി​ക പ​രി​ജ്ഞാ​ന​വും തി​ള​ങ്ങി​നി​ന്ന​ത്.

എ​ർ​ത്ത് റി​മോ​ട്ട് സെ​ൻ​സിം​ഗ് ആ​ൻ​ഡ് ജി​യോ​ഗ്ര​ഫി​ക്ക​ൽ ടെ​ക്നോ​ള​ജി​യി​ൽ മാ​സ്റ്റ​ർ ബി​രു​ദ​മു​ണ്ട് ഇ​ഗ്നോ​സി​ന്. എം​ബി​എ പൂ​ർ​ത്തി​യാ​ക്കി​യി​രി​ക്കു​ക​യാ​ണ് ഇ​ഗ്നാ​സ്.
നി​ർ​ദി​ഷ്ട ക​രി​ങ്ക​ൽ​ക്വാ​റി​യു​ടെ ഏ​റ്റ​വും അ​ടു​ത്ത വീ​ടാ​ണ് ഇ​വ​രു​ടേ​ത്. ഇ​തി​ന്‍റെ ആ​ശ​ങ്ക​ക​ൾ​കൂ​ടി ഈ ​ചെ​റു​പ്പ​ക്കാ​ർ പ​ങ്കു​വ​ച്ച​പ്പോ​ൾ തി​ങ്ങി​നി​റ​ഞ്ഞ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ കൈ​യ​ടി മു​ഴ​ങ്ങി.

ത​ങ്ങ​ളു​ടെ പ​പ്പ​യു​ടേ​തു​ൾ​പ്പെ​ടെ പ്ര​ദേ​ശ​ത്തെ കൃ​ഷി​ഭൂ​മി​യെ​ല്ലാം ഇ​ല്ലാ​താ​കും. പ​രി​സ്ഥി​തി​ക്കു​ണ്ടാ​കു​ന്ന ദോ​ഷ​ങ്ങ​ളും ദു​ര​ന്ത​ങ്ങ​ളും ഇ​വ​ർ അ​ക്ക​മി​ട്ട് വി​ശ​ദീ​ക​രി​ച്ചു. തു​ട​ർ​ന്ന് സം​സാ​രി​ച്ച​വ​രെ​ല്ലാം ഈ ​ചെ​റു​പ്പ​ക്കാ​രു​ടെ പ​ഠ​ന​പ​രി​ശ്ര​മ​ങ്ങ​ളെ ഏ​റെ അ​ഭി​ന​ന്ദി​ച്ചാ​യി​രു​ന്നു പി​ന്നീ​ട് സം​സാ​രി​ച്ച​ത്.

പ​ഞ്ചാ​യ​ത്തി​നെ നോ​ക്കു​കു​ത്തി​യാ​ക്കി ക​രി​ങ്ക​ൽ​ക്വാ​റി അ​നു​വ​ദി​ക്കി​ല്ലെ​ന്നു പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​എം. ക​ലാ​ധ​ര​ൻ പ​റ​ഞ്ഞു. ജ​ന​ങ്ങ​ളു​ടെ വി​കാ​രം​കാ​ണാ​തെ റി​പ്പോ​ർ​ട്ടു​ണ്ടാ​ക്കി​യാ​ൽ അ​തി​ന്‍റെ ബു​ദ്ധി​മു​ട്ടു​ക​ൾ റി​പ്പോ​ർ​ട്ടു​ണ്ടാ​ക്കു​ന്ന​വ​ർ​ക്ക് പി​ന്നീ​ടു​ണ്ടാ​കു​മെ​ന്നും ഈ ​സ​ർ​ക്കാ​ർ ക്വാ​റി​സൗ​ഹൃ​ദ സ​ർ​ക്കാ​ർ അ​ല്ലെ​ന്ന് ഓ​ർ​മ വേ​ണ​മെ​ന്നും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെം​ബ​ർ കെ.​എം. ഫെ​ബി​ൻ മു​ന്ന​റി​യി​പ്പു​ന​ൽ​കി.
വീ​ട് നി​ർ​മി​ക്കാ​ൻ അ​നു​മ​തി​യി​ല്ലാ​ത്ത അ​തി​ദു​ർ​ബ​ല പ്ര​ദേ​ശ​ത്ത് ക്വാ​റി​ക്ക് അ​നു​മ​തി ന​ൽ​കു​ന്ന​തി​ലെ പ​രി​സ്ഥി​തി സം​ര​ക്ഷ​ണം മ​ന​സി​ലാ​കു​ന്നി​ല്ല എ​ന്നാ​യി​രു​ന്നു സ്ക​റി​യ കൊ​ടു​വ​നാ​ൽ ചൂ​ണ്ടി​ക്കാ​ട്ടി​യ​ത്.

സം​വി​ധാ​ന​ങ്ങ​ളി​ലെ പാ​ളി​ച്ച​ക​ൾ​ക്കെ​തി​രേ ക​വി​ത ചൊ​ല്ലി​യാ​യി​രു​ന്നു പൊ​ക്ക​ത്താ​യി​ൽ അ​ന്ന​മ്മ ഐ​സ​ക്കി​ന്‍റെ പ്ര​തി​ക​ര​ണം. ക്വാ​റി​മാ​ഫി​യ​ക​ളു​ടെ അ​ധി​നി​വേ​ശം വ​യ​നാ​ട് ദു​ര​ന്ത​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കു​മെ​ന്ന് കൊ​ന്ന​ക്ക​ൽ​ക​ട​വ് ഹ​രി​ദാ​സ​ൻ ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ചു.

ക​ർ​ഷ​ക​ർ എ​ന്തെ​ങ്കി​ലും നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ ന​ട​ത്തു​മ്പോ​ൾ അ​വി​ടെ റെ​ഡ് അ​ല​ർ​ട്ടും പ​രി​സ്ഥി​തി ദു​ർ​ബ​ല പ്ര​ദേ​ശ​വു​മാ​കും. എ​ന്നാ​ൽ ക​രി​ങ്ക​ൽ​ക്വ​റി​ക​ൾ പ്ര​വ​ർ​ത്തി​ക്കാ​ൻ റെ​ഡ് അ​ല​ർ​ട്ട്, പ​രി​സ്ഥി​തി ദു​ർ​ബ​ല​പ്ര​ദേ​ശം അ​ങ്ങ​നെ​യു​ള്ള ത​ട​സ​ങ്ങ​ളു​ണ്ടാ​കു​ന്നി​ല്ല. കൈ​ക്കൂ​ലി​പ്പ​ണ​ത്തി​ന്‍റെ ക​ന​മാ​ണ് ഇ​തി​നെ​ല്ലാം പി​ന്നി​ലെ​ന്നു പ​രാ​തി​ക​ൾ പ​റ​ഞ്ഞ പ​ല​രും ചൂ​ണ്ടി​ക്കാ​ട്ടി.

Latest News

Corehub Up